ചി​ന്ന​ക്ക​നാ​ലി​ലെ റി​സോ​ർ​ട്ട് നി​ർ​മാ​ണം ; മാ​ത്യു കു​ഴ​ല്‍​നാ​ട​നെ​തി​രെ ഇ​ഡിയുടെ അ​ന്വേ​ഷ​ണം|Mathew kuzhalnadan

മാത്യു കുഴൽനാടൻ എംഎൽഎയെ ഉടൻ ഇ​ഡി ചോദ്യം ചെയ്യും.
mathew-kuzhalnadan
Published on

ഇടുക്കി : ചിന്നക്കനാലിൽ മാത്യു കുഴൽനാടൻ എംഎൽഎ വാങ്ങിയ റിസോർട്ടിന്റെ സാമ്പത്തിക ഇടപാടിൽ ഇഡി അന്വേഷണം.ഭൂ​മി വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​പാ​ടി​ൽ ക​ള്ള​പ്പ​ണം ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ എ​ന്നാ​ണ് പ്ര​ധാ​ന​മാ​യും ഇ​ഡി അ​ന്വേ​ഷി​ക്കു​ക.

മാത്യു കുഴൽനാടൻ എംഎൽഎയെ ഉടൻ ചോദ്യം ചെയ്യും. റിസോർട്ടിന്റെ മുൻ ഉടമകളായ മൂന്നുപേരെ ഇഡി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യുന്നതിനുള്ള നോട്ടീസ് ഉടൻ എംഎൽഎയ്ക്ക് നൽകും.

50 സെന്റ് സർക്കാർ ഭൂമി കയ്യേറിയാണ് റിസോർട്ട് നിർമ്മിച്ചതെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇ ഡി നടപടി.ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസിൽ മാത്യു കുഴൽനാടനെതിരെ നേരത്തെ ഇടുക്കി വിജിലൻസ് യൂണിറ്റ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. കേസിലെ 16-ാം പ്രതിയാണ് മാത്യുകുഴൽനാടൻ. കേസിൽ ആകെ 21 പ്രതികളാണുള്ളത്.

Related Stories

No stories found.
Times Kerala
timeskerala.com