
കോഴിക്കോട്: കേരള തീരത്തിനടുത്ത് കടലിൽ വച്ച് തീ പിടിച്ച ചരക്കുകപ്പലിലെ തീ നിയന്ത്രണ വിദേയമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നു(cargo ship). കപ്പലിൽ ഉണ്ടായിരുന്ന 18 ജീവനക്കാരെ ഇതുവരെ രക്ഷപെടുത്തി. 22 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്.
4 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. അതേസമയം കപ്പലിനുള്ളിൽ ഉള്ളത് ആസിഡുകൾ, ലിഥിയം ബാറ്ററികൾ, ഗൺ പൗഡർ, ടർപെന്റൈൻ ഉള്പടെയുള്ള നാലുതരം രാസപദാർത്ഥങ്ങളാണെന്ന് തിരിച്ചറിഞ്ഞു. കപ്പലിൽ ഉണ്ടായിരുന്ന 620 കണ്ടെയ്‌നറുകളിൽ 20 കണ്ടെയ്‌നറുകള്‍ക്ക് തീ പിടിച്ച് കടലില്‍ വീണതായാണ് പുറത്തുവരുന്ന വിവരം.
അതേസമയം തീ പിടിച്ച ചരക്കു കപ്പലിൽ രക്ഷാപ്രവർത്തനം നടത്താനായി നാവിക സേനയുടെ കൂടുതൽ കപ്പലുകൾ ദുരന്തസ്ഥലത്തേക്ക് തിരിച്ചു. നാവികസേനയുടെ INS സൂറത്ത് സ്ഥലത്തെത്തിയതായാണ് വിവരം. INS സത്‌ലജ് പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്.