കളിക്കുന്നതിനിടെ ഒന്നര വയസ്സുകാരിയുടെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി; രക്ഷകരായി വിഴിഞ്ഞം ഫയർ ഫോഴ്‌സ് | Rescue Operation

Rescue Operation
Published on

തിരുവനന്തപുരം: കളിക്കുന്നതിനിടെ ഒന്നര വയസ്സുകാരിയുടെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങിയതിനെ തുടർന്ന് വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാർ രക്ഷകരായി. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നത്. തിരുവനന്തപുരം വെങ്ങാനൂർ മുട്ടക്കാട് സ്വദേശിയുടെ ഒന്നരവയസ്സുള്ള മകളുടെ തലയിലാണ് പാത്രം കുടുങ്ങിയത്. (Rescue Operation)

വീട്ടുകാർക്ക് പാത്രം നീക്കാൻ സാധിക്കാതെ വന്നതോടെ കുഞ്ഞിനെ വിഴിഞ്ഞം ഫയർ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ പ്രമോദിൻ്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ ഹാൻഡ് കട്ടർ ഉപയോഗിച്ച് ഏകദേശം അരമണിക്കൂറോളം സൂക്ഷ്മതയോടെ പരിശ്രമിച്ചാണ് പാത്രം മുറിച്ച് നീക്കിയത്. യാതൊരു ആരോഗ്യ പ്രശ്നങ്ങളുമില്ലാതെ കുഞ്ഞിനെ രക്ഷപ്പെടുത്തി, വീട്ടുകാർക്കൊപ്പം സന്തോഷത്തോടെയാണ് കുഞ്ഞ് മടങ്ങിയതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Summary

A one-and-a-half-year-old girl from Muttakkad, Venganoor, Thiruvananthapuram, was rescued by the Vizhinjam Fire and Rescue team after a steel pot got stuck on her head while she was playing.

Related Stories

No stories found.
Times Kerala
timeskerala.com