തിരുവനന്തപുരം : അംഗീകാരമില്ലാത്ത വർക്ക് ഷോപ്പുകളിൽ പോലീസ് വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തുന്നുവെന്ന് കണ്ടെത്തൽ. ധനകാര്യ പരിശോധനാ വിഭാഗമാണ് റിപ്പോർട്ട് സമർപ്പിച്ചത്. മോട്ടോർ ടെക്നിക്കൽ വിഭാഗത്തിന് വാഹനങ്ങൾ പരിപാലിക്കുന്നതിൽ വ്യാപക ക്രമക്കേട് സംഭവിച്ചിട്ടുണ്ട് എന്നാണ് കണ്ടെത്തൽ.(Report against Police regarding vehicles)
വിജിലൻസ് അന്വേഷണം വേണമെന്നാണ് ശുപാർശ ചെയ്തിരിക്കുന്നത്. ധനകാര്യ പരിശോധന വിഭാഗം അന്വേഷിച്ചത് തൃശൂർ പൊലീസ് അക്കാദമി, കൊല്ലം എ ആർ ക്യാമ്പ്, തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളജ് എന്നിവിടങ്ങളിൽ വാഹനം കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് ആണ്.