ഇടുക്കി ജലവൈദ്യുത നിലയത്തിൽ അറ്റകുറ്റപ്പണി പൂർത്തിയായി: വൈദ്യുതി ഉൽപ്പാദനം നാളെ വൈകിട്ടോടെ തുടങ്ങും, ബട്ടർഫ്ലൈ വാൽവ് ഉടൻ തുറക്കും| Hydroelectric power Plant

തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം
ഇടുക്കി ജലവൈദ്യുത നിലയത്തിൽ അറ്റകുറ്റപ്പണി പൂർത്തിയായി: വൈദ്യുതി ഉൽപ്പാദനം നാളെ വൈകിട്ടോടെ തുടങ്ങും, ബട്ടർഫ്ലൈ വാൽവ് ഉടൻ തുറക്കും| Hydroelectric power Plant
Updated on

ഇടുക്കി: നവംബർ 12 മുതൽ നിർത്തിവെച്ചിരുന്ന ഇടുക്കി ജലവൈദ്യുത നിലയത്തിലെ അറ്റകുറ്റപ്പണികൾ പൂർത്തിയായി. നാളെ വൈകിട്ടോടെ വൈദ്യുതി ഉത്പാദനം പുനരാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ട്രയൽ റണ്ണുകൾ പുരോഗമിക്കുകയാണ്.(Repairs completed at Idukki Hydroelectric power Plant)

പെൻസ്റ്റോക്ക് പൈപ്പിൽ വെള്ളം നിറയ്ക്കൽ പ്രക്രിയ പൂർത്തിയായതിനെ തുടർന്ന് ബട്ടർഫ്ലൈ വാൽവ് ഉടൻ തുറക്കും. ജനറേറ്ററുകൾ പ്രവർത്തിച്ചു തുടങ്ങുന്നതോടെ പവർ ഹൗസിൽ നിന്നുള്ള കനാലിലൂടെ ഏത് സമയത്തും വെള്ളം പുറത്തേക്ക് ഒഴുകി തുടങ്ങും.

ഇതോടെ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതിനു പിന്നാലെ മലങ്കര ഡാമിന്റെ ഷട്ടറുകളും തുറക്കും. കമ്മീഷനിംഗിന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ അറ്റകുറ്റപ്പണിയാണ് മൂലമറ്റം ജലവൈദ്യുതി നിലയത്തിൽ നടന്നത്.

രണ്ട് ജനറേറ്ററുകളിലേക്ക് വെള്ളമെത്തിക്കുന്ന ഇൻലെറ്റ് വാൽവിന്റെ സീലുകൾ മാറ്റേണ്ടിയിരുന്നു. ബട്ടർ ഫ്ലൈ വാൽവിലെ ചോർച്ചയും പരിഹരിച്ചിട്ടുണ്ട്. പെൻസ്റ്റോക്ക് പൈപ്പ് മുഴുവൻ കാലിയാക്കിയ ശേഷമാണ് അറ്റകുറ്റപ്പണി തുടങ്ങിയത്.

Related Stories

No stories found.
Times Kerala
timeskerala.com