
എല്ലാ സീസണുകളിലും ബിഗ് ബോസ് മലയാളം ഷോയിലെ മത്സരാർത്ഥികൾക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഒരു ദിവസം ഇത്ര രൂപ എന്ന കണക്കിലാണ് മത്സരാർത്ഥികൾക്ക് പ്രതിഫലം ലഭിക്കാറുളളത്. എന്നാൽ സീസൺ ഏഴിൽ അങ്ങനെയല്ലെന്നാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ സായ് കൃഷ്ണ പറയുന്നത്.
ബിഗ് ബോസ് സീസൺ 7ലെ മത്സരാർത്ഥികൾക്ക് വലിയ തുകയാണ് പ്രതിഫലം. അതിൽ രേണു സുധിയും അനുമോളും ആണ് ഏറ്റവും കൂടുതൽ തുക പ്രതിഫലം വാങ്ങുന്നതെന്നും പ്രചാരണം ഉണ്ടായിരുന്നു. ഇവർക്ക് രണ്ടുപേർക്കും അൻപതിനായിരം രൂപ വീതമാണ് പ്രതിഫലമെന്നും പ്രചരിച്ചിരുന്നു. എന്നാൽ ഇത് യാഥാർത്ഥ്യം അല്ലെന്നാണ് സായ് കൃഷ്ണ പറയുന്നത്.
"രേണു സുധി സ്വയം ക്വിറ്റ് ചെയ്തത് ആണെങ്കിലും പ്രതിഫലത്തുക കിട്ടും. ഞാന്‍ സ്വയം ബിഗ് ബോസില്‍ നിന്ന് ഇറങ്ങിപ്പോന്ന ആളാണ്. തന്നെ ആരും പുറത്താക്കിയതല്ല. ഞാനായിട്ട് പെട്ടി എടുത്ത് വാക്ക് ഔട്ട് നടത്തിയതാണ്. പക്ഷേ പ്രതിഫലം കിട്ടി. എന്തെങ്കിലും അടിപിടി പ്രശ്‌നമൊക്കെ ഉണ്ടാക്കി പുറത്താക്കിയാല്‍ അത് പ്രശ്‌നമാണ്.
"ബിഗ് ബോസ് ഈ സീസണില്‍ പേയ്‌മെന്റ് ആഴ്ച തോറും ആണ്. ഞങ്ങളുടെ സീസണില്‍ അത് ദിവസവും ആയിരുന്നു. ഞങ്ങളുടെ സീസണില്‍ കിട്ടിയതിനേക്കാള്‍ കുറഞ്ഞ പണമാണ് ഇത്തവണ ഉളളവര്‍ക്ക് കിട്ടിയിരിക്കുന്നത്. അനുമോള്‍, അപ്പാനി ശരത്ത് അങ്ങനെ ഒന്ന് രണ്ട് മത്സരാര്‍ത്ഥികള്‍ക്ക് മാത്രമാണ് നല്ല തുക കിട്ടിയിരിക്കുന്നത്. അല്ലാത്തവര്‍ക്ക് വളരെ താഴെയാണ് കിട്ടിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഒരു കോമണര്‍ മത്സരാര്‍ത്ഥിക്ക് കിട്ടിയ തുകയുടെ അത്രയൊക്കെയേ ഇത്തവണ ടോപിലുളളവര്‍ക്ക് പോലും കിട്ടിയിട്ടുളളൂ." - എന്നാണ് സായ് പറയുന്നത്.
"നമ്മള്‍ എത്ര ആവശ്യപ്പെടുന്നു എന്ന ഒരു സംഗതി കൂടിയുണ്ട്. അത് തരാന്‍ പറ്റുന്നതാണെങ്കില്‍ അവര്‍ തരും. ഞാന്‍ ബാര്‍ഗെയിന്‍ ചെയ്തിട്ടുണ്ട്. ദിവസം അന്‍പത്തി അയ്യായിരത്തോളം രൂപ പ്രതിഫലമായി കിട്ടി. 55,000 രൂപയും 5 ലക്ഷത്തിന്റെ പെട്ടിയും അവസാന ആഴ്ച 2-3 ദിവസം കയറിയ പേയ്‌മെന്റും കിട്ടി. ബിഗ് ബോസ് കഴിഞ്ഞിട്ട് പണം കിട്ടിയില്ല എന്നൊക്കെ ചില മത്സരാര്‍ത്ഥികള്‍ പറയുന്നത് വെറുതെ ആണ്. പണമൊക്കെ കൃത്യമായി കിട്ടും. അതിലൊന്നും അവര്‍ പിച്ചച്ചട്ടിയില്‍ കയ്യിടില്ല. നമ്മള്‍ ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങി കുറച്ച് സമയം കാത്തിരുന്നാല്‍ ജിഎസ്ടിയൊക്കെ കഴിച്ചുളള തുക കിട്ടും. എന്റെ അക്കൗണ്ടില്‍ എത്ര കോടി ഉണ്ടെന്ന് ചോദിച്ചാല്‍ ഒരു 8-10 കോടി ഉണ്ടെന്ന് കൊടുത്തോ."- സായ് കൃഷ്ണ പറഞ്ഞു.
ജിസേല്‍-ആര്യന്‍ വിഷയത്തില്‍ അനുമോള്‍ പറഞ്ഞത് ചെറ്റത്തരം ആണ്. സദാചാര ഗുണ്ടായിസമാണ്. ലാലേട്ടന്‍ തന്നെ പറഞ്ഞു ബിഗ് ബോസ് ടീം അഞ്ചാറ് മണിക്കൂര്‍ തപ്പിയിട്ടും ഒന്നും കിട്ടിയിട്ടില്ല എന്ന്. അനുമോള്‍ എന്താ ക്യാമറ വെച്ച് നടക്കുകയാണോ കണ്ണില്‍ ഇത് കാണാനായിട്ട്. അനുമോള്‍ കാണിച്ചത് തെറ്റാണെന്നും സായ് കൃഷ്ണ പറഞ്ഞു.