

കൊച്ചി: ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഗ്രൂപ്പിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ റെനോ ഇന്ത്യ രാജ്യത്തെ എസ്‌യുവി പ്രേമികള്‍ കാത്തിരുന്ന റെനോ ഡസ്റ്ററിന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചു. പുതിയ റെനോ ഡസ്റ്റര്‍ ജനുവരി 26 റിപബ്ലിക് ദിനത്തില്‍ ഔദ്യോഗികമായി പുറത്തിറക്കും.
2012ല്‍ ഇന്ത്യയില്‍ ആദ്യമായി പുറത്തിറക്കിയ റെനോ ഡസ്റ്റര്‍ രാജ്യത്തെ എസ്‌യുവി വിപണിയെ പൂര്‍ണ്ണമായി മാറ്റിമറിക്കുകയും ഇന്നത്തെ പാസഞ്ചര്‍ വാഹന വിപണയുടെ നാലിലൊന്ന് കരസ്ഥമാക്കിയ പുതിയൊരു വിഭാഗത്തിന് തുടക്കം കുറിക്കുകയും ചെയ്തു. റെനോയുടെ 'ഇന്റര്‍നാഷണല്‍ ഗെയിം പ്ലാന്‍ 2027'ന്റെ ഭാഗമായി ഭാഗമായി ഇന്ത്യയില്‍ പുറത്തിറക്കുന്ന ആദ്യ ഉത്പ്പന്നമാണ് ഈ പുതിയ ഡസ്റ്റര്‍. ഇന്ത്യ കേന്ദ്രീകരിച്ച് കമ്പനി നടപ്പാക്കുന്ന 'റെനോള്‍ട്ട്. റീത്തിങ്ക്' പദ്ധതിയുടെ ഭാഗം കൂടിയാണീ വാഹനം.
ലോകമെമ്പാടും 18 ലക്ഷത്തോളം ഉപഭോക്താക്കളും ഇന്ത്യയില്‍ രണ്ട് ലക്ഷത്തിലധികം സന്തുഷ്ട ഉടമകളുമുള്ള ഡസ്റ്റര്‍ റെനോയുടെ ആഗോള എസ്‌യുവി വാഹന നിരയിലെ ഏറ്റവും വിജയകരമായ മോഡലുകളില്‍ ഒന്നാണ്.