ഓണക്കാലത്ത് റെനോ 180 പുതിയ ട്രൈബര്‍ ഉള്‍പ്പെടെ 300 കാറുകളുടെ വിതരണം നടത്തി

ഓണക്കാലത്ത് റെനോ 180 പുതിയ ട്രൈബര്‍ ഉള്‍പ്പെടെ 300 കാറുകളുടെ വിതരണം നടത്തി
Published on

കൊച്ചി: ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ ഓണാഘോഷ വേളയില്‍ കേരളത്തില്‍ 300ലധികം വാഹനങ്ങളുടെ വിതരണം നടത്തി. പുതുതായി പുറത്തിറക്കിയ റെനോ ട്രൈബറിന് പത്ത് ദിവസത്തിനുള്ളില്‍ 100ലധികം ഡെലിവറികള്‍ കേരളത്തില്‍ നടത്തി. റെനോ ഇന്ത്യയുടെ കേരളത്തിലെ 24 ഡീലര്‍ഷിപ്പുകള്‍ ഉത്സവവേളയില്‍ 300ലധികം വാഹനങ്ങളുടെ ഡെലിവറികള്‍ ഉറപ്പാക്കുന്നതിന് സഹായകമായി.

ഈ വര്‍ഷം ജൂലൈയില്‍ 6,29,995 രൂപയ്ക്ക് (എക്സ്-ഷോറൂം) പുറത്തിറക്കിയ റെനോയുടെ ഓള്‍-ന്യൂ ട്രൈബര്‍, റെനോ റീതിങ്ക് ബ്രാന്‍ഡ് പരിവര്‍ത്തന തന്ത്രത്തിന് കീഴിലുള്ള ഇന്ത്യയിലെ ആദ്യ മോഡലാണ്. സവിശേഷ സുഖസൗകര്യങ്ങള്‍ക്കൊപ്പം ആധുനിക ഡിസൈനും ട്രൈബറില്‍ ഒത്തുചേര്‍ന്നിരിക്കുന്നു.

35 പുതിയ സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്ത കാറില്‍ 5, 6, അല്ലെങ്കില്‍ 7-സീറ്ററായി മാറ്റാവുന്ന മൂന്നാം നിര ഈസി-ഫിക്സ് സീറ്റുകളും 625 ലിറ്റര്‍ വരെ ബൂട്ട് സ്പെയ്സുമുണ്ട്.

ഫാമിലി കാറുകളുടെ പുതുതലമുറയില്‍ പൂര്‍ണ്ണമായും പുനര്‍രൂപകല്‍പ്പന ചെയ്ത മുന്‍ഭാഗം, പുതിയ ഗ്രില്‍, ആകര്‍ഷകമായ പുതിയ ഹുഡ്, പുതുക്കിയ ബമ്പര്‍, സംയോജിത എല്‍ഇഡി ഡിആര്‍എല്ലുകളുള്ള പുതിയ സ്ലീക്ക് എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, പുതിയ എല്‍ഇഡി ഫോഗ് ലാമ്പുകള്‍, പുതിയ ബ്രാന്‍ഡ് ലോഗോ എന്നിവയും ഉള്‍പ്പെടുന്നു.

പുതിയ ട്രൈബറില്‍ 6 എയര്‍ബാഗുകള്‍, ഇഎസ്പി, ടിപിഎംഎസ്, ബ്രേക്ക് അസിസ്റ്റുള്ള ഇബിഡി എന്നിവയുള്‍പ്പെടെ 21 സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ സവിശേഷതകളുണ്ട്. സുരക്ഷാ സവിശേഷതകളില്‍ കൂടുതലായി ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ ട്രൈബര്‍ ഓതന്‍റിക്, എവല്യൂഷന്‍, ടെക്നോ, ഇമോഷന്‍ എന്നീ നാല് വേരിയന്‍റുകളില്‍ ലഭ്യമാണ്.

Related Stories

No stories found.
Times Kerala
timeskerala.com