
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനോടു ചേർന്ന് നിൽക്കുന്ന സ്റ്റേഷനുകളായ നേമത്തെ തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളിയെ തിരുവനന്തപുരം നോർത്ത് എന്നും പുനർനാമകരണം ചെയ്തുകൊണ്ടുള്ള വിജ്ഞാപനം പുറത്തു വന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ശശി തരൂർ.
തിരുവനന്തപുരത്ത് റെയിൽവെ വികസനത്തിൻ്റെ പുതിയ പാതകൾ ആരംഭിക്കാൻ ഈ നടപടിയിലൂടെ കഴിയും. ഈ നേട്ടത്തിന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും, സംസ്ഥാന സർക്കാരിനും റെയിൽവെ അധികൃതർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്ന് ശശി തരൂർ കൂട്ടിച്ചേർത്തു.