
കണ്ണൂർ: സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിലിൽ ചാടിയ സംഭവത്തിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്(Govindachamy). റിമാൻഡ് റിപ്പോർട്ടിലുള്ളത് നിർണായക വ്യവരങ്ങളെന്ന് സൂചന. ഗോവിന്ദച്ചാമി ജയിലിൽ നിന്നും തമിഴ്നാട്ടിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നു.
എന്നാൽ, റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ വഴി തെറ്റിയതിനാൽ പദ്ധതി പാളുകയായിരുന്നു. ഗോവിന്ദച്ചാമി ജയിലിൽ ചാടുന്ന വിവരം സഹതടവുകാരന് അറിയാമായിരുന്നതായും റിപ്പോർട്ടി പറയുന്നു.
മാത്രമല്ല; രാത്രി 12 മണിക്ക് ശേഷം സെല്ലുകളിൽ പരിശോധന നടന്നിരുന്നില്ല. ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചില്ല. അതേസമയം വെള്ളിയാഴ്ച പുലർച്ചെയാണ് ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പുരട് ചാടിയത്.