
മലപ്പുറം: മലപ്പുറത്ത് മൂന്ന് പേരുടെ നിപ പരിശോധനാ ഫലങ്ങൾ നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. 16 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇതോടെ നെഗറ്റീവായത്. 255 പേരാണ് ആകെ സമ്പര്‍ക്ക പട്ടികയിയിലുള്ളത്. അതില്‍ 50 പേര്‍ ഹൈ റിസ്‌ക് സമ്പര്‍ക്കപ്പട്ടികയിലാണുള്ളത്.
അതേസമയം മലപ്പുറത്ത് മങ്കി പോക്‌സ് സംശയിക്കുന്ന യുവാവിനൊപ്പം യാത്രവീണ ജോർജ് അറിയിച്ചു. രോഗം സ്ഥിരീകരിച്ചാൽ ഇവരെ നിരീക്ഷണത്തിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിദേശത്ത് നിന്നെത്തിയ വ്യക്തിക്കാണ് മങ്കി പോക്‌സ് ലക്ഷണങ്ങളുള്ളത്.