ചൂരൽമല ദുരന്ത ബാധിതർക്ക് ആശ്വാസം: 9000 രൂപ ധനസഹായം തുടരും, സർക്കാർ ഉത്തരവിറങ്ങി | Financial assistance

നിരവധി പേർക്ക് ഇത് ആശ്വാസമാണ്
Relief for Wayanad disaster victims, Government orders to continue financial assistance of Rs. 9000
Updated on

തിരുവനന്തപുരം: വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പ്രതിമാസം നൽകി വന്നിരുന്ന 9000 രൂപയുടെ ധനസഹായം തുടരാൻ തീരുമാനിച്ചു. ഡിസംബറിൽ അവസാനിച്ച സഹായധനം നീട്ടി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇന്ന് പുറത്തിറങ്ങി.(Relief for Wayanad disaster victims, Government orders to continue financial assistance of Rs. 9000)

ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങളിലെ രണ്ട് മുതിർന്ന അംഗങ്ങൾക്ക് നൽകുന്ന 9000 രൂപ വീതമുള്ള സഹായം ഇനിയും തുടരും. അടുത്ത ആറുമാസത്തേക്കോ അല്ലെങ്കിൽ പുനരധിവാസം പൂർത്തിയായി പുതിയ വീട്ടിലേക്ക് മാറുന്നത് വരെയോ ഈ ആനുകൂല്യം ലഭിക്കും.

വാടക വീടുകളിൽ കഴിയുന്നവരുടെ വാടക തുകയും സർക്കാർ തന്നെ നൽകുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ വ്യക്തമാക്കി. ആയിരത്തോളം പേർക്കാണ് സർക്കാരിന്റെ ഈ തീരുമാനം കൈത്താങ്ങാകുന്നത്. ഉരുൾപൊട്ടലിൽ കൃഷിയിടവും തൊഴിലിടവും നഷ്ടമായ സാധാരണക്കാരായ തൊഴിലാളികൾക്ക് ധനസഹായം നിലച്ചത് വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com