Description
Digital Voice of Kerala
Friday, March 6, 2026

Digital Voice of Kerala
HomeKeralaകയറ്റുമതി മേഖലയ്ക്ക് ആശ്വാസം: പച്ചക്കറി എടുക്കാൻ അബുദാബിയിൽ നിന്ന് പ്രത്യേക വിമാനം...

കയറ്റുമതി മേഖലയ്ക്ക് ആശ്വാസം: പച്ചക്കറി എടുക്കാൻ അബുദാബിയിൽ നിന്ന് പ്രത്യേക വിമാനം കൊച്ചിയിലെത്തും | Special flight

🎙️ Latest Podcast

Always plays the latest podcast episode

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് കയറ്റുമതിയിൽ പ്രതിസന്ധിയിലായ കേരളത്തിലെ കർഷകർക്കും വ്യാപാരികൾക്കും നേരിയ ആശ്വാസം. ചരക്ക് നീക്കത്തിനായി മാത്രം അബുദാബിയിൽ നിന്ന് ഒരു പ്രത്യേക കാർഗോ വിമാനം ഇന്ന് കൊച്ചിയിലെത്തും.(Relief for the export sector, Special flight from Abu Dhabi to arrive in Kochi to pick up vegetables)

കേരളത്തിൽ നിന്നുള്ള പച്ചക്കറികൾ മാത്രമാണ് ഈ വിമാനത്തിൽ ഗൾഫിലേക്ക് കൊണ്ടുപോകുന്നത്. സാധാരണഗതിയിൽ യാത്രാവിമാനങ്ങളിലാണ് ചരക്കുകൾ അയക്കാറുള്ളതെങ്കിലും വിമാന സർവീസുകൾ മുടങ്ങിയ സാഹചര്യത്തിലാണ് ഈ പ്രത്യേക ക്രമീകരണം.

ഗൾഫ് മേഖലയിൽ യുദ്ധം വ്യാപിച്ചതോടെ കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള പഴം, പച്ചക്കറി, മത്സ്യ കയറ്റുമതി പൂർണ്ണമായും നിലച്ചിരുന്നു. വ്യോമപാതകൾ അടച്ചതും ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ മൂലം കപ്പൽ ഗതാഗതം തടസ്സപ്പെട്ടതും തിരിച്ചടിയായി. ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്ന റംസാൻ കാലത്ത് കയറ്റുമതി മുടങ്ങിയിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.