Description
Digital Voice of Kerala
Monday, March 2, 2026

Digital Voice of Kerala
HomeKeralaസർക്കാർ ജീവനക്കാർക്ക് ആശ്വാസം: DA 3% വർധിപ്പിച്ചു, ഒരു ഗഡു ഫെബ്രുവരിയിലെ...

സർക്കാർ ജീവനക്കാർക്ക് ആശ്വാസം: DA 3% വർധിപ്പിച്ചു, ഒരു ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ലഭിക്കും | DA

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിച്ചു. ഇതോടെ ഡിഎ 22 ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയർന്നു. കുടിശ്ശിക തീർത്തുനൽകുമെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ഉത്തരവ് വന്നത്.(Relief for government employees, State government increases DA by 3%)

പുതുക്കിയ ഡിഎയുടെ ഒരു ഗഡു ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കും. ശേഷിക്കുന്ന കുടിശ്ശിക ഗഡുക്കൾ മാർച്ച് മാസത്തെ ശമ്പളത്തിനൊപ്പം നൽകാനാണ് തീരുമാനം. ഇതിനായി സർക്കാർ ഉടൻ പ്രത്യേകം ഉത്തരവിറക്കും.

ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ ഉറപ്പുനൽകിയിരുന്നു. ഇത് പാലിച്ചുകൊണ്ടാണ് ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി കുടിശ്ശിക വിതരണം പൂർത്തിയാക്കുന്നത്. ഈ വർധനവ് സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് നേരിട്ട് ഗുണകരമാകും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala