സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ സൂപ്പർ ഹിറ്റ് “വാഴ” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' എന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ഏപ്രിൽ 2നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ജീത്തു ജോസഫ്- മോഹൻലാൽ ടീമിന്റെ ദൃശ്യം 3യും ഏപ്രിൽ രണ്ടിനാണ് പുറത്തിറങ്ങുന്നത്. ജോർജുകുട്ടിയോട് ചെക്ക് വയ്ക്കാൻ വാഴ പിള്ളേർ എത്തിയോ..?, വാഴ രണ്ടും ദൃശ്യം മൂന്നും ഏറ്റു മുട്ടുന്നു.. തുടങ്ങിയ ട്രോളുകളും ചർച്ചകളും റിലീസ് തിയതി പ്രഖ്യാപിച്ചതോടെ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. (Release)
'വാഴ 2' ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഒരുക്കിയത് ഹിറ്റ് സംവിധായകൻ വിപിന്‍ ദാസാണ്. 'വാഴ'യുടെ ആദ്യഭാഗ ചിത്രത്തിലെ യുവ താരങ്ങൾക്കൊപ്പം മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഹാഷിർ, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങളോടൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ അഭിനയിക്കുന്നു. WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളിലായി വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഛായാഗ്രഹണം- അഖിൽ ലൈലാസുരൻ, എഡിറ്റർ - കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കനിഷ്ക ഗോപി ഷെട്ടി, പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകർ, കല - ബാബു പിള്ള, മേക്കപ്പ് - സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് - അശ്വതി ജയകുമാർ, സ്റ്റിൽസ് - ബിജിത്ത് ധർമ്മടം, പരസ്യകല - യെല്ലോ ടൂത്ത്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രജിവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈനർ - അരുൺ എസ്. മണി, ആക്ഷൻ - കലൈ കിംഗ്സൺ, വിക്കി നന്ദഗോപാൽ, ഡിഐ - ജോയ്നർ തോമസ്, ടൈറ്റിൽ ഡിസൈൻ - സർക്കാസനം, സൗണ്ട് ഡിസൈൻ - വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അനീഷ് നന്തിപുലം, പ്രൊമോഷൻ കൺസൾട്ടന്റ് - വിപിൻ കുമാർ, പി.ആർ.ഒ - എസ്. ദിനേശ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ്.