കോഴിക്കോട്: മാറാട് യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണവുമായി ബന്ധുക്കൾ. രംഗത്ത്. ഗോതീശ്വരം സ്വദേശി ഷിംന (31) ആണ് മരിച്ചത്.
യുവതിയെ ഭർത്താവ് മദ്യപിച്ച് നിരന്തരം മർദിച്ചിരുന്നുവെന്ന് ഷിംനയുടെ അമ്മാവൻ രാജു ആരോപിച്ചു. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപും ഇവർക്കിടയിൽ വലിയ തർക്കങ്ങളുണ്ടായി. പലതവണ ബന്ധം ഉപേക്ഷിക്കാൻ ഷിംനയോട് ആവശ്യപ്പെട്ടിരുന്നു.ഭർത്താവിൻ്റെ ഉപദ്രവം സഹിക്കാതെ വന്നപ്പോൾ മുൻപും ഷിംന ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. അന്ന് കുറച്ച് ദിവസം സ്വന്തം വീട്ടിൽ വന്നിരുന്നു. പിന്നീട് ഷിംന തന്നെ ഭർത്താവുമായി സംസാരിച്ച് ഭർതൃ വീട്ടിലേക്ക് തിരികെ പോയതെന്നും ബന്ധു വെളുപ്പെടുത്തി.
വെള്ളിയാഴ്ച രാത്രി 8.30 ഓടെ നാട്ടുകാരാണ് യുവതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.