പത്തനംതിട്ട : ശബരിമല തീർത്ഥാടനം സംബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ വിവിധ കാര്യങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പൊതുജനങ്ങളോടും വ്യാപാരികളോടും ഈ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ആടുമാടുകളെ കെട്ടുന്നതിന് നിരോധനം ഏർപ്പെടുത്തി.(Regulatory instructions regarding Sabarimala pilgrimage)
2025 നവംബര്‍ 11 മുതല്‍ 2026 ജനുവരി 25 വരെ വടശേരിക്കര മുതല്‍ അട്ടത്തോട് വരെയുളള തീര്‍ഥാടന പാതകളുടെ വശങ്ങളില്‍ ആണ് നിരോധനമുള്ളത്. അനധികൃത വഴിയോരക്കച്ചവടവും, റോഡുകളുടെ വശങ്ങളില്‍ പാചകം ചെയ്യുന്നതും നിരോധിച്ചു.
മാംസാഹാരം ശേഖരിച്ച് വയ്ക്കുന്നതും വിൽപ്പന നടത്തുന്നതും നിരോധിച്ചു. ഗ്യാസ് സിലിണ്ടര്‍ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണന്‍ ആണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.