റിപ്പോർട്ട് : അൻവർ ഷരീഫ്
എടവണ്ണപ്പാറ : മലപ്പുറം ജില്ലയിലെ ഇടവണ്ണപ്പാറയിൽ പ്രവർത്തിക്കുന്ന വാഴക്കാട് രജിസ്ട്രാർ ഓഫീസിൽ രജിസ്ട്രേഷന് വേണ്ടി വരുന്നവർക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങളോ ശുചിമുറിയോ ഇല്ലാതെ പ്രവർത്തിക്കുന്നുവെന്ന് പരാതി. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ ഓഫീസിലേക്ക് എത്തുന്ന ഭിന്ന ശേഷിക്കാർക്ക് മുകളിലേക്ക് എത്താൻ വളരെ ഏറെ പ്രയാസമാണ്.
വർഷങ്ങളായി പ്രവർത്തിക്കുന്ന ഇവിടെ ഭിന്നശേഷി സൗഹൃദമാക്കണമെന്നത് നാട്ടുകാരുടെ ഏറെനാളത്തെ ആവശ്യമാണ്. എടവണ്ണപ്പാറ തിരക്കേറിയ ടൗണിലെ കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. വാഹനങ്ങൾ പാർക്കിംഗ് സൗകര്യം പോലും വളരെ ഏറെ പ്രയാസപ്പെട്ടാണ് നടത്തുന്നത്.
പ്രായമുള്ളവർക്കും രോഗികളായവർക്കും ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന റെജിസ്ട്രർ ഓഫീസിലേക്കെത്തുക എന്നത് ശ്രമകരമായ ദൗത്യമാണ്. പരസഹായമില്ലാതെ മുകളിലേക്ക് എതാൻ പറ്റില്ല രെജിസ്ട്രേറ്റിന് എത്തുന്നവർ ഇരിക്കുന്നിടത്താണ് പഴയ ഫയലുകൾ സൂക്ഷിച്ച വെക്കുന്നത്. അതുകൊണ്ട് തന്നെ ഇരിപ്പിടങ്ങൾ ആവശ്യത്തിനില്ല. മുകളിലെത്തിയാൽ പ്രാഥമിക കാര്യങ്ങൾക് ശുചിമുറിപോലും ഇവിടെയില്ല. ഓഫീസിലെ ഇൻവെർട്ടർ തകരാറിലായതിനാൽ വിവിധ സേവങ്ങൾ മുടങ്ങുന്നു. പുളിക്കൽ ചീക്കോട് മുതുവല്ലൂർ വില്ലേജുകളിൽ ഉൾപ്പെട്ടവർ ഭാഗികമായും വാഴക്കാട് വില്ലേജിൽ ഉൾപ്പെട്ടവർ മുഴുവനായും രജിസ്‌ട്രേഷൻ ഉളപ്പടെ വിവിധ സേവങ്ങൾക്ക് ആശ്രയിക്കുന്ന ഓഫീസാണ് ഇത്. ശാരീരിക അവശത യുള്ളവർ , പ്രായമായവർ , ഭിന്നശേഷിക്കാർ , ഗർഭിണികൾ തുടങ്ങിയവർക് ഇവിടേക്കെത്തിപ്പെടുക എന്നത് ലിഫ്റ്റ് സൗകര്യമോ റാംബോ ഇല്ലാത്ത കെട്ടിടമായതിനാൽ വളരെ ഏറെ ദുഷ്കരമാണ് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രിക്കും മറ്റു വകുപ്പമേധാവികൾക്കും പരാതിനൽകി കാത്തിരിക്കുകയാണ് നാട്ടുകാർ