Kerala
Beaches : കടലിലെ ചുവപ്പ് നിറം : ആശങ്ക വേണ്ടെന്ന് കുഫോസ്
ഇത് നോക്ടിലൂക്ക (Noctiluca) എന്ന ഡിനോഫ്ലജിലാറ്റേ (dinoflagellate) വിഭാഗത്തിലെ കാൽ ജീവിയുടെ അധിക സാന്നിധ്യം മൂലമുണ്ടാകുന്ന 'റെഡ് ടൈഡ്' എന്ന പ്രതിഭാസം ആണെന്ന് കുഫോസ് അറിയിച്ചു.
തൃശൂർ : തൃശൂർ ജില്ലയിലെ എടക്കഴിയൂർ ബീച്ച് മുതൽ എറണാകുളം ജില്ലയിലെ പുതുവൈപ്പ് ബീച്ച് വരെ ചുവന്ന നിറം കാണപ്പെട്ടതിൽ ആശങ്ക വേണ്ടെന്ന് അറിയിച്ച് കുഫോസ്. അത് ഒരു പ്രകൃതിദത്ത പ്രതിഭാസം ആണെന്നും ഇവർ കൂട്ടിച്ചേർത്തു. (Red colour in beaches in Kerala)
തീരത്തോട് വ്ഹർന്ന തിരമാലകൾ വരെ ചുവന്ന നിറത്തിൽ പ്രത്യക്ഷപ്പെട്ടത് തീരദേശവാസികളെ ആശങ്കയിലാഴ്ത്തിയിരുന്നു.
ഇത് നോക്ടിലൂക്ക (Noctiluca) എന്ന ഡിനോഫ്ലജിലാറ്റേ (dinoflagellate) വിഭാഗത്തിലെ കാൽ ജീവിയുടെ അധിക സാന്നിധ്യം മൂലമുണ്ടാകുന്ന 'റെഡ് ടൈഡ്' എന്ന പ്രതിഭാസം ആണെന്ന് കുഫോസ് അറിയിച്ചു.