നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്; അവധിയെടുത്ത റെവന്യൂ വകുപ്പ് ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് മന്ത്രി കെ രാജന്‍

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്; അവധിയെടുത്ത റെവന്യൂ വകുപ്പ് ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് മന്ത്രി കെ രാജന്‍
Published on

ഫിഞ്ചാല്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ഡിസംബര്‍ ആരംഭിക്കുമ്പോള്‍ ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അവധിയെടുത്ത റവന്യൂ വകുപ്പ് ജീവനക്കാര്‍ അവധി റദ്ധ് ചെയ്ത് ജോലിയില്‍ പ്രവേശിക്കാന്‍ റവന്യൂ മന്ത്രി കെ രാജന്‍ നിര്‍ദ്ദേശം നല്‍കി. ഓറഞ്ച് ബുക്ക് പ്രകാരമുള്ള ദുരന്ത നിവാരണ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ എല്ലാ റവന്യൂ ഓഫീസുകളും സജ്ജമാകണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പൊതുജനങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കാന്‍ തയ്യാറാകണമെന്നും അറിയിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com