
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സും (ഇംഹാന്‍സ്) സാമൂഹികനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന 'മാനസിക രോഗം നേരിടുന്ന മുതിര്‍ന്നവര്‍ക്ക് പിന്തുണയും പുനരധിവാസവും' പദ്ധതിയിലേക്ക് ഒരു വര്‍ഷത്തേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (യോഗ്യത: ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഫില്‍, ആര്‍സിഐ രജിസ്ട്രേഷന്‍), സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ കം കേസ് മാനേജര്‍ (സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എംഫില്‍, രണ്ട് വര്‍ഷത്തെ ഫുള്‍ടൈം കോഴ്സ്) എന്നീ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 15ന് വൈകിട്ട് അഞ്ചിനകം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് പി.ഒ എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ www.imhans.ac.in ല്‍ ലഭിക്കും.