

ക്ലീൻ കേരള കമ്പനിയിൽ കമ്പനി സെക്രട്ടറി, ചീഫ് ഫിനാൻഷ്യൽ ഓഫീസർ തസ്തികകളിൽ ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജനുവരി 14 നകം മാനേജിംഗ് ഡയറക്ടർ, ക്ലീൻ കേരള കമ്പനി, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം – 10 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2724600. (Recruitment)