
തിരുവനന്തപുരം : ഓണക്കാലത്ത് മദ്യം മാത്രമല്ല, പാൽ വിൽപ്പനയും തകൃതിയായി നടന്നു. പാൽ വിൽപ്പനയിൽ സർവ്വകാല റെക്കോർഡിട്ടിരിക്കുകയാണ് മിൽമ. (Record Milma milk sale during Onam 2025)
ഉത്രാട ദിനത്തിൽ വിറ്റു പോയത് 38.03 ലക്ഷം ലിറ്റര്‍ മിൽമ പാലാണ്. ഓണക്കാലത്ത് മിൽമയുടെ തൈര് വിൽപ്പനയും പൊടിപൊടിച്ചു. 3,97,672 കിലോ തൈരും വിറ്റുപോയി.