തിരുവനന്തപുരം : സംസ്കൃതം അറിയാത്ത വിദ്യാർഥിക്ക് സംസ്കൃതത്തിൽ പിഎച്ച്ഡി നൽകാൻ ശുപാർശ ചെയ്ത എസ്എഫ്ഐ നേതാവിനെതിരെ പരാതി. കാര്യവട്ടം ക്യാമ്പസിലെ എസ്എഫ്ഐ പ്രവർത്തകൻ വിപിൻ വിജയനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.
കേരള സര്‍വകലാശാല മൂല്യനിര്‍ണയ ബോര്‍ഡിന്റെ ചെയര്‍മാനാണ് ശുപാര്‍ശ നല്‍കിയത്. സംഭവത്തില്‍ ശുപാര്‍ശ തടയണമെന്നാവശ്യപ്പെട്ട് വകുപ്പ് മേധാവി വൈസ് ചാന്‍സിലര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.ഡോക്ടറേറ്റ് ബിരുദം നല്‍കുന്നതിന് മുന്നെ പ്രബന്ധാവതരണവും സംവാദസഭയും നടന്നിരുന്നു. എന്നാല്‍ ഇതില്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ ഒന്നിന് പോലും ഇംഗ്ലീഷിലോ മലയാളത്തിലോ സംസ്കൃതത്തിലോ ഉത്തരം നല്കാന് വിദ്യാര്‍ത്ഥിക്ക് കഴിഞ്ഞിരുന്നില്ല.
തെറ്റില്ലാതെ ഒരു ആഖ്യാനം വിദ്യാര്‍ത്ഥി ഇംഗ്ലീഷില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിലും ദുരൂഹതയുണ്ടെന്ന് വിജയകുമാരി വിസിക്ക് നല്കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയതായി വിസി അറിയിച്ചു. റജിസ്ട്രാർ, റിസർച്ച് ഡയറക്ടർ എന്നിവർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.