

ഐക്യരാഷ്ട്രസംഘടനയുടെ കര്‍മ്മസേന പുരസ്‌കാരം കിട്ടിയ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷനെ(നിപ്മര്‍) അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ വര്‍ഷം പകര്‍ച്ചേതര വ്യാധികളുടെ മേഖലയിലും സഹായക സാങ്കേതികവിദ്യാ മേഖലയിലും നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളാണ് യുഎന്‍ പുരസ്‌കാരത്തിന് നിപ്മറിനെ അര്‍ഹമാക്കിയത്. അരികുവത്കൃതരെ ചേര്‍ത്തുപിടിക്കുന്ന പ്രയത്‌നത്തിന് കേരളത്തിന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം ലഭിച്ചുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.