തിരുവനന്തപുരം : 2023-ലെ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അനുമോദിച്ചു.
മോഹന്‍ലാല്‍ എന്ന മഹാനടനെ, മലയാളികള്‍ പൂര്‍വാധികം ഇഷ്ടത്തോടെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഘട്ടത്തിലാണ് ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തിയത് എന്നത് മലയാളികളുടെ സന്തോഷത്തെ ഇരട്ടിയാക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.
ഓരോ കഥാപാത്രത്തിനു വേണ്ടിയും അദ്ദേഹം നടത്തിയിട്ടുള്ള തയ്യാറെടുപ്പിനും അദ്ദേഹത്തിന്റെ അര്‍പ്പണ മനോഭാവത്തിനുമുള്ള അംഗീകാരമാണിത്. അദ്ദേഹത്തിന്റെ ഈ നേട്ടത്തില്‍ മലയാള സിനിമയ്ക്കും മലയാളികള്‍ക്കാകെയും അഭിമാനിക്കാം. അദ്ദേഹത്തിന് ഹൃദയപൂര്‍വം അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും ഷംസീര്‍ കൂട്ടിച്ചേർത്തു.