കോഴിക്കോട് : ഹേമചന്ദ്രനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ പ്രതികൾ അയാളുടെ മൃതദേഹം വനത്തിൽ മറവു ചെയ്യുന്നതിന് മുൻപായി കത്തിക്കാനും ശ്രമിച്ചുവെന്ന് വിവരം. ഇവർ മൃതദേഹത്തിൽ പഞ്ചസാര വിതറിയിരുന്നു.(Real estate agent murder case)
തീ ആളിപ്പടർന്നതോടെ ഭയന്ന് ഇവർ ആരെങ്കിലും കാണുന്നതിന് മുൻപായി മൃതദേഹം കുഴിച്ചു മൂടുകയായിരുന്നു. 15 മാസത്തോളം ചതുപ്പിൽ മണ്ണിനടിയിൽ ആയിരുന്നിട്ടും ശരീരഭാഗങ്ങൾ അധികം ദ്രവിക്കാതിരുന്നത് ഉറവകളും തണുപ്പും ഉള്ള അന്തരീക്ഷമായതിനാലാണ് എന്നാണ് വിലയിരുത്തൽ.
വിദേശത്തുള്ള മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.