ഇനി ജയിൽ ഭക്ഷണത്തിന് ക്യൂ നിൽക്കേണ്ട; ആർ.സി.സിയിലെ കാൻ്റീൻ പുനരാരംഭിക്കും | RCC Trivandrum

ഇനി ജയിൽ ഭക്ഷണത്തിന് ക്യൂ നിൽക്കേണ്ട; ആർ.സി.സിയിലെ കാൻ്റീൻ പുനരാരംഭിക്കും | RCC Trivandrum
Published on

തിരുവനന്തപുരം: മാസങ്ങളായി പൂട്ടിയിട്ടിരുന്ന റീജനൽ കാൻസർ സെൻ്ററിലെ ക്യാൻ്റീൻ  വീണ്ടും തുറന്ന് പ്രവർത്തിക്കാൻ ഒരുങ്ങുന്നു(RCC Trivandrum). നടത്തിപ്പിലുണ്ടായ വീഴ്ച മൂലം രോഗികൾക്കും കുട്ടിരിപ്പുകാർക്കുമായി ഉണ്ടായിരുന്ന ഭക്ഷണകേന്ദ്രം നേരത്തെ അടച്ചു പൂട്ടിയിരുന്നു. ഇതേ തുടർന്നാണ് ജീവനക്കാർക്കുള്ള കാന്റീൻ നവീകരണം നടത്തി തുറന്ന് കൊടുക്കാൻ ഒരുങ്ങുന്നത്.

ആർ.സി.സിയിലെത്തുന്ന നൂറ് കണക്കിന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നിലവിൽ  ഭക്ഷണത്തിനായി ജയിൽ വകുപ്പിൻ്റെ കൗണ്ടർ ആണ് ആശ്രയം. എന്നാൽ ഇവിടെ ഉച്ചയ്ക്ക് 2 മണി കഴിഞ്ഞാൽ പലപ്പോഴും ഭക്ഷണം ലഭിക്കാത്ത അവസ്ഥയാനുള്ളത്. ഇതോടെയാണ് ജീവനക്കാർക്കായുള്ള ക്യാൻ്റീൻ നവീകരിച്ച് അവിടെ രോഗികൾക്കും കുട്ടിരിപ്പുകാർക്കും ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കാൻ തീരുമാനിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com