തിരുവനന്തപുരം : ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദനെ കാണാനെത്തി ഡി ജി പി റവാഡ ചന്ദ്രശേഖർ. (Ravada Chandrasekhar visits VS Achuthanandan in hospital)
അദ്ദേഹം വി എസിൻ്റെ കുടുംബവുമായി സംസാരിച്ചു. പിന്നാലെ മടങ്ങുകയും ചെയ്തു. അതേസമയം, വി എസിൻ്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്നാണ് പുതിയ മെഡിക്കൽ ബുള്ളറ്റിനിലെ വിവരം.