തിരുവനന്തപുരം : കേരളത്തിൻ്റെ പുതിയ പോലീസ് മേധാവിയായി നാളെ റവാഡ ചന്ദ്രശേഖർ ചുമതലയേൽക്കും. അദ്ദേഹത്തിന് കേന്ദ്ര സർവ്വീസിൽ നിന്ന് വിടുതൽ നൽകി. (Ravada Chandrasekhar to take in charge as new police chief of Kerala)
ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. അദ്ദേഹം ചുമതലയേൽക്കുന്നത് നാളെ രാവിലെ എട്ടു മണിക്കാണ്.
ഇന്ന് വൈകുന്നേരം അദ്ദേഹം തിരുവനന്തപുരത്ത് എത്തുകയും, നാളെ കണ്ണൂരിൽ നടക്കുന്ന മുഖ്യമന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കുകയും ചെയ്യും. റവാഡ ചുമതലയേൽക്കുന്നത് കേരളത്തിൻ്റെ 41ാം പൊലീസ് മേധാവി ആയാണ്.