തിരുവനന്തപുരം : കേരളത്തിൻ്റെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ സ്ഥാനമേറ്റു. അദ്ദേഹത്തിന് ബാറ്റൺ കൈമാറിയത് പോലീസ് മേധാവിയുടെ താൽക്കാലിക ചുമതല വഹിച്ചിരുന്ന എ ഡി ജി പി എച്ച് വെങ്കിടേഷ് ആണ്. (Ravada Chandrasekhar takes in charge as new police chief)
ധീരസ്മൃതി ഭൂമിയിൽ പുഷ്പചക്രം അർപ്പിക്കുന്നതടക്കമുള്ള ചടങ്ങുകൾ നടക്കുകയാണ്. പുതിയ പോലീസ് മേധാവി എത്തിയിരിക്കുന്നത് ഭാര്യക്കൊപ്പമാണ്. ചടങ്ങുകൾ പൂർത്തിയാക്കിയതിന് പിന്നാലെ അദ്ദേഹം 10.30നുള്ള വിമാനത്തിൽ കണ്ണൂരിലേക്ക് പുറപ്പെടും.
റവാഡ ചന്ദ്രശേഖർ ഡൽഹിയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയത് ഇന്ന് പുലർച്ചെയാണ്. എ ഡി ജി പി എം ആർ അജിത് കുമാർ, സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ്, എഐജി ജി.പൂങ്കുഴലി എന്നിവർ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിൽ എത്തി അദ്ദേഹത്തെ സ്വീകരിച്ചു.