തിരുവനന്തപുരം : കേരളത്തിൻ്റെ പുതുയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ഇന്ന് ചുമതലയേൽക്കും. രാവിലെ ഏഴു മണിക്കാണ് അദ്ദേഹം പോലീസ് ആസ്ഥാനത്ത് എത്തുന്നത്. ധീരസ്മൃതി ഭൂമിയിൽ പുഷ്പചക്രം സമർപ്പിക്കുന്ന അദ്ദേഹം ചുമതലയേൽക്കും. (Ravada Chandrasekhar as new Police chief )
പോലീസ് മേധാവിയുടെ താൽക്കാലിക ചുമതല നിലവിൽ എ ഡി ജി പി എച്ച് വെങ്കിടേഷിനാണ്. അദ്ദേഹം ബാറ്റൺ പുതിയ പോലീസ് മേധാവിക്ക് കൈമാറും. റവാഡ ചന്ദ്രശേഖർ ഡൽഹിയി നിന്നും തിരുവനന്തപുരത്ത് എത്തിയത് ഇന്ന് പുലർച്ചെയാണ്.
എ ഡി ജി പി എം ആർ അജിത് കുമാർ, സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ്, എഐജി ജി.പൂങ്കുഴലി എന്നിവർ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിൽ എത്തി അദ്ദേഹത്തെ സ്വീകരിച്ചു.