
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തിങ്കളാഴ്ച മുതൽ റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം തുടങ്ങും. ശമ്പള പരിഷ്കരണം അടക്കം ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്. (Ration traders)
മറ്റെല്ലാ ആവശ്യങ്ങളും അംഗീകരിക്കുമെങ്കിലും ശമ്പളം വർധിപ്പിക്കാനാവില്ലെന്ന് സർക്കാർ നിലപാട് സ്വീകരിച്ചതോടെയാണ് സമരവുമായി മുന്നോട്ടു പോകാൻ വ്യാപാരികൾ തീരുമാനിച്ചത്.