റേഷൻ സമരം: നാല് ആവശ്യങ്ങളിൽ മൂന്ന് എണ്ണം പരിഹരിച്ചു; കെ.എൻ. ബാലഗോപാൽ | K.N. Balagopal

റേഷൻ സമരം: നാല് ആവശ്യങ്ങളിൽ മൂന്ന് എണ്ണം പരിഹരിച്ചു; കെ.എൻ. ബാലഗോപാൽ | K.N. Balagopal
Published on

കൊല്ലം: റേഷൻ സമരത്തില്‍ നിന്നും വ്യാപാരികൾ നിന്നും പിൻമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ. ജനങ്ങൾക്ക് റേഷൻ കിട്ടുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടവരാണ് സർക്കാരും കച്ചവടക്കാരുമെന്ന് അദ്ദേഹം പറഞ്ഞു. വ്യാപാരികൾ ഉന്നയിച്ച നാല് ആവശ്യങ്ങളിൽ മൂന്ന് എണ്ണവും പരിഹരിച്ചിട്ടുണ്ട്. ആവശ്യങ്ങൾ ധാരാളം ഉണ്ടാകുമെന്നും ഓരോന്നായിട്ടേ പരിഹരിക്കാൻ പറ്റൂവെന്നും കടകൾ അടച്ചിട്ടാൽ ബദൽ മാർഗം സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. (K.N. Balagopal)

കേവലം കച്ചവടക്കാർ മാത്രമല്ല. ലൈസൻസികളാണ് ഉത്തരവാദിത്തം കാണിക്കേണ്ടതെന്നും അത് കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com