
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും ഞായറാഴ്ച തുറന്നു പ്രവർത്തിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതേസമയം , ശനിയാഴ്‌ച ഉച്ചവരെ 82 ശതമാനംപേർ റേഷൻ വിഹിതം കൈപ്പറ്റി. ആഗസ്‌ത് മാസത്തെ റേഷൻ വിതരണവും അനുവദിച്ച അധികഅരിയുടെ വിതരണവും ഞായറാഴ്ച പൂർത്തിയാകും. ഇതുവരെ റേഷൻ വാങ്ങാത്തവർ ഇൗ സൗകര്യം പ്രയോജനപ്പെടുത്തണം.
അതേസമയമ് , സ്റ്റോക്കെടുപ്പ് പ്രമാണിച്ച് തിങ്കൾ റേഷൻകടകൾക്ക് അവധിയായിരിക്കും. ചൊവ്വ മുതൽ സെപ്തംബർ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. ഒന്നാം ഓണമായ വ്യാഴാഴ്‌ചയും റേഷൻകടകൾ തുറന്നു പ്രവർത്തിക്കും. മഞ്ഞ കാർഡുടമകൾക്കുള്ള ഓണക്കിറ്റ് വിതരണം സെപ്തംബർ നാലുവരെ വാങ്ങാം. ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് ജീവനക്കാർ എത്തിച്ചുനൽകും.