Kerala
റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റാം; തീയതി നീട്ടി
ഒഴിവാക്കല്‍ മാനദണ്ഡങ്ങളിലുള്‍പ്പെടാത്ത മുന്‍ഗണനേതര (എന്‍.പി.എസ് - നീല, എന്‍.പി.എന്‍.എസ് - വെള്ള) റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ (പി.എച്ച്.എച്ച് -പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി ഡിസംബര്‍ 31 വരെ നീട്ടി. മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷന്‍/ പഞ്ചായത്ത് സെക്രട്ടറിമാരില്‍ നിന്നുള്ള സാക്ഷ്യപത്രം, ചികിത്സാ രേഖകള്‍ മറ്റ് അര്‍ഹതാ രേഖകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്. അക്ഷയ കേന്ദ്രം/ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0474 2794818.

