

തിരുവനന്തപുരം: റേഷൻ കാർഡ് ഉടമകളുടെ ബയോമെട്രിക് മസ്റ്ററിംഗ് പുനരാരംഭിച്ചു. സാങ്കേതിക തടസ്സങ്ങൾ മൂലം ഇത് നിർത്തിവച്ചിരുന്നു. (Ration Card Bio Metric Mustering)
ആദ്യ ഘട്ടത്തിൽ മസ്റ്ററിംഗ് നടക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരത്തെ മസ്റ്ററിംഗ് ഇന്ന് മുതൽ സെപ്തംബർ 24 വരെയാണ് നടക്കുക.
രണ്ടാം ഘട്ടത്തിൽ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് മസ്റ്ററിംഗ് നടത്തുന്നത്. സെപ്തംബർ 25 മുതൽ ഒക്ടോബർ 1 വരെയാണിത്.
തുടർന്ന് മൂന്നാം ഘട്ടത്തിൽ പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മസ്റ്ററിംഗ് നടത്തും. ഒക്ടോബർ മൂന്ന് മുതൽ എട്ട് വരെയാണിത്.
കേന്ദ്രം സംസ്ഥാന സർക്കാരിന് നൽകിയിരിക്കുന്ന നിർദേശം മസ്റ്ററിംഗ് ഒക്ടോബർ 31നകം പൂർത്തിയാക്കണമെന്നാണ്. മസ്റ്ററിംഗ് ചെയ്യാത്ത പക്ഷം റേഷൻ വിഹിതം മുടങ്ങുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.