
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡില്‍ വീണ്ടും ശുദ്ധീകരണം(Ration card). മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് 60,000പേരെയാണ് പുറത്താക്കിയിരിക്കുന്നത്. തുടര്‍ച്ചയായി മൂന്ന് മാസം റേഷന്‍ വാങ്ങാതിരുന്നവരെയാണ് മുന്‍ഗണനാ വിഭാഗത്തില്‍നിന്ന് വെട്ടിയത്.
ഇവരെ വെള്ള കാര്‍ഡിലേക്ക് മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. ഓണക്കാലത്ത് സര്‍ക്കാരിന്റെ കിറ്റ് വാങ്ങാത്ത മഞ്ഞ കാര്‍ഡ് ഉടമകളെയും മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കും. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ നിര്‍ബന്ധമായും മസ്റ്ററിങ് നടത്തണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അന്ത്യശാസനം. മസ്റ്ററിങ്ങിനു വേണ്ടി പല ഘട്ടങ്ങളിലായി സര്‍ക്കാര്‍ സമയം നീട്ടി നല്‍കിയിട്ടുണ്ടായിരുന്നു.