
തൃശ്ശൂര്‍: പ്രഥമ പ്രിയദര്‍ശിനി പുരസ്‌കാരം റാപ്പര്‍ വേടന് സമ്മാനിക്കാനൊരുങ്ങി പ്രിയദര്‍ശിനി പബ്ലിക്ക് ലൈബ്രറി(Rapper Vedan). ഒരു ലക്ഷം രൂപയാണ് പുരസ്‌കാര തുക. സ്‌നേഹതീരത്ത് ജൂണ്‍ 19 വായനാദിനത്തിൽ നടക്കുന്ന ചടങ്ങിൽ റാപ്പര്‍ വേടന് പുരസ്‌കാരം കൈമാറും.
പാര്‍ലമെന്റ് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ കെ സി വേണുഗോപാല്‍ എംപിയാണ് പുരസ്‌കാരദാനം നടത്തുക. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ, . ഷാഫി പറമ്പില്‍ എംപി, സി സി മുകുന്ദന്‍ എംഎല്‍എ, അശോകന്‍ ചരുവില്‍, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സാനിധ്യം വഹിക്കും.