കൊച്ചി : റാപ്പര്‍ വേടന്റെ (ഹിരണ്‍ദാസ് മുരളി) മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അന്തിമ വാദം പൂര്‍ത്തിയായി. വളരെ കനത്ത വാദപ്രതിവാദങ്ങളാണ് കോടതിയിൽ നടന്നത്. ഇരു വിഭാഗങ്ങളുടേയും വാദങ്ങൾ കേട്ട കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയാൻ ബുധനാഴ്ച്ചയിലേക്ക് മാറ്റി.
ബന്ധത്തിൻ്റെ തുടക്കത്തില്‍ യുവതിയെ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും പിന്നീട് ബന്ധം വഷളാവുകയായിരുന്നു. അതുകൊണ്ടു തന്നെ ഞങ്ങൾക്കിടയിൽ ഉണ്ടായത് പരസ്പര സമ്മതത്തോടുകൂടിയുള്ള ലൈംഗിക ബന്ധമാണെന്ന് വേടന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
രണ്ടു വര്‍ഷത്തിനു ശേഷമാണ് യുവതി പരാതി നല്‍കിയതെന്നു വേടന്‍ കോടതിയിൽ പറഞ്ഞു. അത് ഒരിക്കലും ബലാത്സംഗമല്ല. അതുകൊണ്ടുതന്നെ അത് ബലാത്സംഗക്കുറ്റത്തിന്റെ പരിധിയില്‍ വരില്ല. പിന്നീട് ഒരു ഘട്ടത്തില്‍ പരാതിക്കാരിയുമായി പിരിയുകയും അതിനുശേഷം ഇത്തരമൊരു പരാതിയുമായി മുന്നോട്ടുവരുകയും ചെയ്‌തത്.
ഇന്‍ഫ്‌ളുവന്‍സറായതു കൊണ്ട് വേടൻ അന്വേഷണത്തെ സ്വാധീനിക്കുമെന്ന് പരാതിക്കാരിയും ആശങ്ക അറിയിച്ചു. ഞാനൊരു കലാകാരന്‍ മാത്രമാണ്. പരാതിക്കാരിയാണ് മാധ്യമങ്ങളിൽ നല്‍കുന്നതെന്നും വേടന്റെ അഭിഭാഷകനും വാദിച്ചു. വിഷാദത്തിലായതിനാലാണ് പരാതി നൽകാൻ വൈകിയത് എന്നായിരുന്നു വേടൻ്റെ വാദങ്ങളോടുള്ള അതിജീവിതയുടെ മറുപടി.
കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു എന്ന് പറയുന്ന രണ്ട് വര്‍ഷം ജോലി ചെയ്തിരുന്നുവോ എന്ന് ഡോക്ടറായ പരാതിക്കാരിയോട് കോടതി ചോദിച്ചു. പരാതിക്കാരി പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തതയുണ്ടെന്നും, കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയാണെന്നും കോടതി പറഞ്ഞു.
അതേസമയം, വേടനെതിരെ പൊലീസ് വീണ്ടും ബലാത്സംഗക്കേസെടുത്തു. ഗവേഷക വിദ്യാർഥിനിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഗവേഷണ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കൊച്ചി സിറ്റി പൊലീസാണ് നിയമനടപടി തുടങ്ങിയത്. ഐപിസി 354, 354A(1), 294(b) തുടങ്ങിയ വകുപ്പുകള്‍ പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗികാതിക്രമം നടത്തുക, അശ്ലീലപ്രയോഗം, ലൈംഗിക അംഗവിക്ഷേപങ്ങള്‍ കാണിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഗവേഷണ വിദ്യാര്‍ത്ഥി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി കൊച്ചി പൊലീസിന് കൈമാറുകയും കേസെടുക്കുകയുമായിരുന്നു.