മലപ്പുറം : രാഷ്ട്രീയ നാടകമാണ് നിലമ്പൂരിൽ നടക്കുന്നതെന്ന് പറഞ്ഞ് റാപ്പർ വേടൻ. തനിക്ക് സ്ഥാനാർഥികളിൽ കൂടുതൽ ഇഷ്ടം എം സ്വരാജിനോട് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Rapper Vedan on Nilambur By-election)
ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആളല്ല എന്നും, സ്വതന്ത്ര പാട്ടെഴുത്തുകാരൻ ആണെന്നും വേടൻ വ്യക്തമാക്കി. നിലമ്പൂരിലെ രാഷ്ട്രീയ നാടകങ്ങളെ കുറിച്ച് കൂടുതൽ പറഞ്ഞ് കുഴപ്പത്തിലാകാൻ ഇല്ലെന്നും, എന്നാൽ ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.