കൊച്ചി : യുവ ഡോക്ടർ നലകിയ ബലാത്സംഗ പരാതിയിൽ റാപ്പർ വേടനെന്ന ഹിരൺദാസ് മുരളിക്കെതിരെ എടുത്ത കേസിൽ അന്വേഷണം ഊർജ്ജിതമാക്കാൻ പോലീസ്. യുവതി ഉന്നയിച്ച മൊഴിയിലുള്ള വേടൻ്റെ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്യും. (Rape case against Rapper Vedan)
മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറഞ്ഞതിന് ശേഷം മാത്രമേ വേടനെ ചോദ്യം ചെയ്യലിന് വിധേയനാക്കുകയുള്ളൂ. 5 തവണ പീഡനത്തിന് ഇരയായെന്നാണ് യുവതി പറഞ്ഞത്.