
തിരുവനന്തപുരം : യുവ ഡോക്ടർ നൽകിയ ബലാത്സംഗ പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസിൽ റാപ്പർ വേടനെന്ന ഹിരൺദാസ് മുരളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. (Rape case against Rapper Vedan)
ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ഇയാളെ വൈദ്യപരിശോദനയ്ക്ക് ശേഷം ജാമ്യത്തിൽ വിടും. തുടർച്ചയായ രണ്ടാം ദിനവും ഇയാൾ തൃക്കാക്കര പോലീസ് സ്റ്റേഷനിൽ ചോദ്യംചെയ്യലിന് ഹാജരായി.
എസ് എച്ച് ഒയുടെ നേതൃത്വത്തിൽ ആയിരുന്നു ചോദ്യം ചെയ്യൽ. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.