
കൊച്ചി : യുവഡോക്ടറുടെ ബലാത്സംഗ പരാതിയിൽ പ്രതിചേർക്കപ്പെട്ട റാപ്പർ വേടനെന്ന ഹിറാണ് ദാസ് മുരളി ഒളിവിൽ പോയെന്ന് സംശയം. ഇയാൾക്കായി പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. (Rape case against Rapper Vedan)
കഴിഞ്ഞ ദിവസം ഇയാളുടെ തൃശൂരുള്ള വീട്ടിൽ പോലീസ് എത്തിയിരുന്നു. എന്നാൽ കണ്ടെത്താൻ സാധിച്ചിരുന്നില്ല. പരമാവധി തെളിവുകൾ ശേഖരിച്ചതിന് ശേഷം അറസ്റ്റ് എന്നായിരുന്നു പോലീസിൻ്റെ തീരുമാനം. നിലവിൽ പൊലീസിന് നിയമ പ്രശ്നങ്ങൾ ഇല്ല.
കഴിഞ്ഞ ദിവസം വേടൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഇത് ഉഭയ സമ്മത പ്രകാരമുള്ള ബന്ധം ആയിരുന്നുവെന്നും ഹർജിയിൽ പറയുന്നു. ഹർജി ഓഗസ്റ്റ് 18ന് പരിഗണിക്കാനായി മാറ്റി.