രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ബലാത്സംഗ കേസ്: രണ്ടാം പ്രതി ജോബി ജോസഫിൻ്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് കോടതിയിൽ | Rahul Mamkootathil

ഗർഭച്ഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചു നൽകിയത് ഇയാളാണ് എന്നാണ് കേസ്
Rape case against Rahul Mamkootathil, Anticipatory bail plea of ​​second accused to be heard in court today
Updated on

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ രാഹുൽ മാങ്കൂട്ടത്തിന്റെ സുഹൃത്താണ് ജോബി ജോസഫ്. യുവതിക്ക് ഗർഭച്ഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചു നൽകിയത് ജോബിയാണെന്നാണ് കേസ്.(Rape case against Rahul Mamkootathil, Anticipatory bail plea of ​​second accused to be heard in court today)

യുവതി ആവശ്യപ്പെട്ടതുകൊണ്ടാണ് മരുന്ന് എത്തിച്ചു നൽകിയത് എന്നാണ് ഇയാൾ പറയുന്നത്. എന്നാൽ, ആ മരുന്ന് എന്തിനുള്ളതാണെന്ന് തനിക്ക് അറിയില്ലായിരുന്നു. ഗർഭച്ഛിദ്ര മരുന്ന് കഴിച്ച യുവതി അപകടാവസ്ഥയിലായതിനെ തുടർന്ന് രണ്ട് ആശുപത്രികളിൽ ചികിത്സ തേടിയതിന്റെ രേഖകൾ പോലീസ് നേരത്തെ കോടതിയിൽ ഹാജരാക്കിയിരുന്നു.

ഈ കേസിൽ ഒന്നാം പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യ ഹർജി പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതേത്തുടർന്ന് രാഹുൽ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിനെതിരെ യുവതി നൽകിയ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ സമർപ്പിച്ച ഹർജി ക്രിസ്തുമസ് അവധിക്ക് ശേഷമേ പരിഗണിക്കൂ. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഈ കേസിൽ രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com