CPM നേതാവിനെതിരെ പീഡനക്കേസ്: വർഷങ്ങളോളം പീഡിപ്പിച്ചതായി പരാതി | Rape

ഇയാളെ പാർട്ടിയിൽ നിന്ന് സസ്‍പെൻഡ് ചെയ്തിരുന്നു
Rape case against CPM leader, Complaint of being tortured for years
Updated on

കാസർഗോഡ്: 48 വയസ്സുള്ള സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സി പി എം നേതാവിനെതിരെ പീഡനക്കേസ്. സുധാകരൻ മാസ്റ്റർക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഡിജിപിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് കാസർഗോഡ് വനിതാ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.(Rape case against CPM leader, Complaint of being tortured for years)

1995 മുതൽ 2023 വരെ പ്രതി തന്നെ നിരന്തരം പീഡിപ്പിച്ചു എന്നാണ് സ്ത്രീ പരാതിയിൽ പറയുന്നത്. ഭർത്താവിനെയും മക്കളെയും വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി വർഷങ്ങളോളം ലൈംഗിക അതിക്രമം തുടർന്നതെന്ന് പരാതിയിൽ ആരോപിക്കുന്നു.

സംഭവം വിവാദമായതോടെ സിപിഎം സുധാകരൻ മാസ്റ്ററെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com