റിമാൻഡിൽ കഴിഞ്ഞ് പുറത്തുവന്ന് പതിനാറുകാരിയെ വീണ്ടും പീഡിപ്പിച്ചു : പ്രതിക്ക് 23 വര്‍ഷം തടവ് |Rape case

തിരുവനന്തപുരം അതിവേഗ പോക്‌സോ കോടതി പ്രതിയെ ശിക്ഷിച്ചത്.
rape case
Published on

തിരുവനന്തപുരം : പതിനാറുകാരിയെ പീഡിപ്പിച്ചതിന് ജയില്‍വാസം അനുഭവിച്ച ശേഷം വീണ്ടും പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 23 വര്‍ഷം കഠിന തടവ്.പൂങ്കുളം വെങ്കലമണല്‍ വീട്ടില്‍ സുജിത്ത് (24)യെ തിരുവനന്തപുരം അതിവേഗ പോക്‌സോ കോടതി പ്രതിയെ ശിക്ഷിച്ചത്. 20,000 രൂപ പിഴയും പ്രതി ഒടുക്കണം.പിഴ അടച്ചില്ലെങ്കില്‍ എട്ടുമാസം കൂടുതല്‍ അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നല്‍കണം.

2022 മാർച്ച് പന്ത്രണ്ടിനാണ് കേസിൽ ആസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും പ്രതിയും പ്രണയത്തിലായിരുന്നു. പെൺകുട്ടിയെ തട്ടികൊണ്ട് പോയി വർക്കലയിൽ വെച്ച് രണ്ട് ദിവസം പീഡിപ്പിച്ചെന്നാണ് കേസ്. ഈ കേസിന് മുമ്പ് 2021 സെപ്റ്റംബറിൽ പ്രതി കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പല ദിവസങ്ങളിൽ പീഡിപ്പിച്ചതിന് മറ്റൊരു കേസുമുണ്ടായിരുന്നു.

ഈ കേസിൽ റിമാൻഡിലായ പ്രതി ജാമ്യത്തിലിറങ്ങിയത് അറിഞ്ഞ കുട്ടി തന്നെ കൊണ്ടുപോയില്ലെങ്കിൽ ആത്മഹത്യ ചെയുമെന്ന് പ്രതിയോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ വർക്കലയിൽ ഒരു ലോഡ്ജിൽ കൊണ്ട് പോവുകയും തുടർന്ന് പീഡിപ്പിച്ചു.

കൂട്ടിയെ കാണാത്തതിനാൽ വീട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തി ഇവരെ കണ്ടെത്തി.പോലീസ് കണ്ടെടുത്ത കുട്ടിയുടെ വസ്ത്രങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചപ്പോൾ അതിൽ പുരുഷ ബീജത്തിന്റെ അംശം കണ്ടെത്തിയിരുന്നു. ആദ്യത്തെ കേസിൽ പ്രതിക്ക് അമ്പത് വർഷം കഠിന തടവിന് ഇതേ കോടതി ശിക്ഷിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com