മലപ്പുറം : പതിനഞ്ചുകാരി വീട്ടില്‍ പ്രസവിച്ച കേസില്‍ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശിയായ 48കാരനെയാണ് പിടികൂടിയത്.
ഭാര്യയ്ക്കും അഞ്ചു മക്കള്‍ക്കും ഒപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. ഈ മാസം 23നാണ് പത്താംക്ലാസ് വിദ്യാര്‍ഥിനിയായ പതിനഞ്ചുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമിത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് വിവരം ആശുപത്രി അധികൃതര്‍ പൊലീസിലറിയിച്ചു .
സംഭവത്തിൽ കൂടുതല്‍ ചോദ്യം ചെയ്തതോടെ പെണ്‍കുട്ടി പീഡനത്തിനിരയായതായി അമ്മ വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. എന്നാല്‍ ആരാണ് പീഡിപ്പിച്ചെന്ന് വെളിപ്പെടുത്താന്‍ തയ്യാറായില്ല. നവജാത ശിശുവിനെ ഡിഎന്‍എ പരിശോധന നടത്താൻ ഒരുങ്ങുന്നതിനിടെയാണ് തന്നെ പീഡിപ്പിച്ചത് അച്ഛനാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.