പത്തനംതിട്ട : 2024 ഫെബ്രുവരിയിൽ റാന്നിയിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥി ആരോൺ വി വർഗീസ് മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര കണ്ടെത്തൽ. (Ranni student's death case)
ചികിത്സാ പിഴവ് ഉണ്ടായെന്ന് ബോധ്യമായതിനാൽ മനഃപൂർവമല്ലാത്ത നരഹത്യക്ക് ആശുപത്രിക്കും ഡോക്ടർക്കുമെതിരെ കേസെടുക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു.
10 ലക്ഷം രൂപ ധനസഹായം നൽകാനും നിർദേശമുണ്ട്. റാന്നി മാർത്തോമാ ആശുപത്രിക്കെതിരെയാണ് നടപടി.