ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ പത്താം പ്രതിക്കും വധശിക്ഷ. ആലപ്പുഴ വട്ടക്കാട്ടുശ്ശേരി വീട്ടില്‍ നവാസ് കുറ്റക്കാരനാണെന്ന് കോടതി ഉത്തരവിട്ടു. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
പ്രതികളെല്ലാം പോപ്പുലർ ഫ്രണ്ട്-എസ്.ഡി.പി.ഐ. പ്രവർത്തകരാണ്. നേരത്തെ വിധി പറഞ്ഞ ഘട്ടത്തിൽ പത്താം പ്രതി ചികിത്സയിലായിരുന്നു.കേസിൽ നേരത്തെ 15 പ്രതികൾക്കും വധശിക്ഷ വിധിച്ചിരുന്നു.കഴിഞ്ഞ വര്‍ഷം ജനുവരി 30നാണ് വിധി പുറപ്പെടുവിച്ചത്. സംസ്ഥാനത്ത് ആദ്യമായായിരുന്നു ഇത്രയധികം പ്രതികള്‍ക്ക് ഒരുമിച്ച് വധശിക്ഷ വിധിച്ചത്. ജഡ്ജി വി ജി ശ്രീദേവിയായിരുന്നു വധശിക്ഷ വിധിച്ചത്.
2021 ഡിസംബര്‍ 19-നാണ് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ക്കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊന്നത്. ആലപ്പുഴ ഡി.വൈ.എസ്.പി.യായിരുന്ന എന്‍.ആര്‍. ജയരാജ് ആയിരുന്നു അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.